മെറിറ്റ് ഡേ നടത്തി
1430773
Saturday, June 22, 2024 3:32 AM IST
ചെറുതോണി: അധ്യാപകർക്കു നൽകുന്ന ഗുരുദക്ഷിണയാണ് കുട്ടികളുടെ ഉന്നതവിജയമെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകടിയേൽ. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെയും രാജ്യ പുരസ്കാർ ജേതാക്കളെയും ദേശീയ പഞ്ചഗുസ്തി ചാമ്പ്യനെയും എൻഎംഎംഎസ്ഇ ജേതാക്കളെയും യോഗത്തിൽ ആദരിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് നിധിൻ ലാലച്ചൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജിജോ ജോർജ്, ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, വാഴത്തോപ്പ് പഞ്ചായത്തംഗം ആലീസ് ജോസ്, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് മടിക്കാങ്കൽ, പിടിഎ പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, അനീന കെ. ഷിജു, സിബിച്ചൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാനായി മെറിറ്റ് ഡേ നടത്തി. സൊസൈറ്റി പ്രസിഡന്റ് ജോർജ് പുതുമന അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ജോസ് മാത്യു, വൈസ് പ്രിൻസിപ്പൽ ഷീനു സൈമണ്, സെക്രട്ടറി സ്റ്റീഫൻ പച്ചിക്കര, പിടിഎ പ്രസിഡന്റ് പ്രിയ ബെന്നി, അഡ്മിനിസ്ട്രേറ്റർ രാജു കോഴിക്കോട്ട് എന്നിവർ പ്രസംഗിച്ചു.