കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം കട്ടപ്പന സ്വദേശിക്ക്
1430886
Sunday, June 23, 2024 3:54 AM IST
കട്ടപ്പന: കേരള സർക്കാരിന്റെ കാരുണ്യ കെ ആർ -659 ന്റെ ഭാഗ്യവാൻ കട്ടപ്പന സ്വദേശി കുടവനപ്പാട്ട് ജെൻ കുര്യൻ. ഇന്നലെ നടന്ന നറുക്കെടുപ്പിൽ കെ എക്സ് 505251 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ.
കട്ടപ്പനയിലെ മഹാദേവ ഏജൻസിയിൽനിന്നു ചെറുകിട കച്ചവടക്കാരനായ കൊച്ചുതോവാള സ്വദേശി രാഘവൻ വിറ്റ ലോട്ടറിയാണ് ജെൻ വാങ്ങിയത്. വ്യത്യസ്ത സീരിയൽ നമ്പറിൽ 12 ടിക്കറ്റുകളാണ് ജെൻ വാങ്ങിയത്.
ഇതിൽ ഒന്നാം സമ്മാനമായ 80 ലക്ഷം കൂടാതെ 11 ലോട്ടറികൾക്ക് 8,000 രൂപ വീതം സമാശ്വാസവും ജെന്നിന് ലഭിച്ചു. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജെൻ.