കീരിത്തോട്ടിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം
1431243
Monday, June 24, 2024 3:59 AM IST
ചെറുതോണി: കീരിത്തോട്ടിൽ അഞ്ചു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. കല്ലുവെട്ടത്ത് സൂപ്പർഷോപ്പി, സ്നേഹ ഏജൻസീസ്, ദേവൻ സ്പൈസസ്, കൂനംപാറയിൽ ഓയിൽമിൽ, എൽദോസ് ടെക്സ്റ്റൈൽസ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
ഷട്ടറിന്റെ താഴ് തകർത്താണ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കടന്നത്. മോഷ്ടാവ് കടയ്ക്കുള്ളിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയ്ക്കുള്ളിൽ കടന്ന മോഷ്ടാവ് പെട്ടിയുടെ പൂട്ട് തകർത്ത് പണം അപഹരിക്കുകയായിരുന്നു. സ്നേഹ ഏജൻസിയിൽ സ്ഥാപിച്ച സിസി കാമറ മോഷ്ടാവ് നശിപ്പിച്ചു.
സിസി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടണമെന്ന് കീരിത്തോട് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് എം.സി. ബിജു ആവശ്യപ്പെട്ടു.