നിഷ രതീഷ് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്
1437677
Sunday, July 21, 2024 3:10 AM IST
രാജാക്കാട്: രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ നിഷ രതീഷ് സ്ഥാനമേറ്റു. കേരള കോൺഗ്രസ്-എം പ്രതിനിധിയാണ്.13 വാർഡുകളുള്ള പഞ്ചായത്തിൽ ഏഴു സീറ്റ് നേടി എൽഡിഎഫാണ് അധികാരത്തിൽ വന്നത്.
സിപിഎം -ഏഴ്, കേരള കോൺഗ്രസ്-എം -രണ്ട് എന്നിങ്ങനെയായിരുന്നു എൽഡിഎഫിലെ കക്ഷിനില. ആദ്യത്തെ മൂന്നരവർഷം സിപിഎമ്മിനും തുടർന്നുള്ള ഒന്നര വർഷം കേരള കോൺഗ്രസ് എമ്മിനും എന്നുള്ളതായിരുന്നു മുന്നണി ധാരണ.
അതുപ്രകാരം ഉടുമ്പൻചോല എംഎൽഎ യുടെ മകൾ എം.എസ്. സതി ആദ്യ ടേമിൽ പ്രസിഡന്റായി. കേരള കോൺഗ്രസ് - എമ്മിലെ വീണ അനൂപ് വൈസ് പ്രസിഡന്റുമായിരുന്നു. മുന്നണി ധാരണ അനുസരിച്ചുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് ഇരുവരും രാജിവച്ച് സ്ഥാനങ്ങൾ കൈമാറിയത്.
തുടർന്ന് ഇന്നലെ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ആറിനെതിരേ ഏഴ് വോട്ടുകൾക്ക് യുഡിഎഫിലെ ബെന്നി തോമസിനെ പരാജയപ്പെടുത്തുകയായിരുന്നു. സേനാപതി കൃഷി ഓഫീസർ എസ്. നിധിൻകുമാർ വരണാധികാരിയായിരുന്നു.