കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ നീലവസന്തം
1438268
Monday, July 22, 2024 11:41 PM IST
കട്ടപ്പന: നീലക്കുറിഞ്ഞിയുടെ കാഴ്ച്ചകൾ പോലെ തന്നെ അതിമനോഹരമാണ് കല്യാണത്തണ്ടിലെ കുറിഞ്ഞിപ്പൂക്കൾ. മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിനുതന്നെ അദ്്ഭുത കാഴ്ച്ചയാണ്.
12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന കുറിഞ്ഞിപ്പൂക്കൾ കാണാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ മൂന്നാറിലെത്തും.
മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും.
കട്ടപ്പനയിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. നിർമല സിറ്റിയിലാണ് ഇവ പൂവിട്ടിരിക്കുന്നത്. ഒരു മാസം കൂടി കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീല നിറമാകും. ഓണക്കാലത്ത് വിനോദസഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് കല്യാണത്തണ്ടും നീലവസന്തവും.