ചെറുതോണി: അടമാലി-കുമളി ദേശീയപാതയോരത്ത് തടിയമ്പാട് ടൗണില്‍ കനത്തമഴയെത്തുടര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടു. ടൗണില്‍ സെൻട്രല്‍ ജംഗ്ഷനില്‍ കലുങ്കിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് അപകടം മുന്നില്‍കണ്ട് വ്യാപാരികളും നാട്ടുകാരും ചേർന്ന് ഗര്‍ത്തം കല്ലിട്ടുനികത്തി.
റോഡിന് തത്കാലം അപകടഭീഷണിയില്ലെങ്കിലും കൈത്തോടിനോടു ചേര്‍ന്നുള്ള കലുങ്കിനു സമീപം ഇടിഞ്ഞു താഴുന്നത് വാഹനയാത്രക്കാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.