തൊടുപുഴ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പൂച്ചപ്ര കല്ലംപ്ലാക്കൽ സനലിനെ (40) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഉണ്ണിയെന്ന് വിളിക്കുന്ന ചേലപ്ലാക്കൽ അരുണിനെ (35) ആണ് തൊടുപുഴ അഡിഷണൽ നാല് കോടതി ജഡ്ജി പി.എൻ. സീത കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ പത്തിന് വിധിക്കും. 2022 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.