തൊടുപുഴ: എൽഐസി ഏജന്റ് സഹകരണസംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സൈജൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
ആദ്യ നിക്ഷേപം തോമസ് ജോസ് കളരിക്കൽനിന്ന് ഓഡിറ്റർ വി.പി. ദീപ്തി ഏറ്റുവാങ്ങി. ലോക്കർ റൂമിന്റെ ഉദ്ഘാടനം തൊടുപുഴ എൽഐസി സീനിയർ ബ്രാഞ്ച് മാനേജർ എച്ച്. മഞ്ജു നിർവഹിച്ചു. പി.എൻ. രാജീവൻ, ജയ്സണ് തോമസ്, ജോർജ് അഗസ്റ്റിൻ, ഐസക് വർഗീസ്, സാബു നെയ്യശേരി, മനോജ് തോമസ്, സി.സി. അനിൽകുമാർ, അഞ്ജലി ജോസഫ്, മാനുവൽ എം. ചെന്പരത്തി, കെ.കെ. ജെസി, ലൈല രമേശ് എന്നിവർ പ്രസംഗിച്ചു.