മൂലമറ്റം: വീടുകൾക്ക് ഭീഷണിയായി ഭീമൻ പാറ. മൂലമറ്റം കുഴിക്കാട്ടുകുന്നേൽ മോളിയുടെ വീടിനോടു ചേർന്നാണ് ഭീമൻ പാറ സ്ഥിതി ചെയ്യുന്നത്. കനത്ത മഴ പെയ്താൽ ഏതു സമയത്തും പാറ അടർന്നുവീഴാനുള്ള സാധ്യതയുണ്ട്. വിധവയായ മോളിയും മകനുമാണ് പാറയോട് ചേർന്ന വീട്ടിൽ താമസിക്കുന്നത്.
ജില്ലാ കളക്ടർക്കും വില്ലേജ് ഓഫീസർക്കും ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം പരാതി നൽകിയിരുന്നു. എന്നാൽ ഇവർ സ്ഥലം സന്ദർശിക്കാൻ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ദുരന്തനിവാരണ സമിതിയും റവന്യു, പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് പാറ നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.