വടക്കൻമേട് മലയടിവാരത്തുനിന്ന് കൂ​റ്റ​ൻ​പാ​റ അ​ട​ർ​ന്നുവീ​ണു; കൃഷി നശിച്ചു
Wednesday, September 18, 2024 11:36 PM IST
മു​ട്ടം: വ​ട​ക്ക​ൻ​മേ​ട് മ​ല​യ​ടി​വാ​ര​ത്തു നി​ന്നും കൂ​റ്റ​ൻ​പാ​റ താ​ഴേ​ക്ക് അ​ട​ർ​ന്നു വീ​ണു. നാ​യാ​ടി​ക്കു​ന്നേ​ൽ ഷി​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​നു 600 മീ​റ്റ​ർ താ​ഴെ കാ​ക്കൊ​ന്പ് അ​ട​യ്ക്കാ​പ്പാ​റ മി​നി​യാ​ച്ച​ന്‍റെ വീ​ടി​ന​ടു​ത്തേ​ക്കാ​ണ് പാ​റ അ​ട​ർ​ന്നു​വീ​ണ​ത്. പാ​റ അ​ൽ​പ്പ​ദൂ​രം കൂ​ടി താ​ഴേ​ക്കെ​ത്തി​യി​രു​ന്നെ​ങ്കി​ൽ നാ​ല് വീ​ടു​ക​ൾ​ക്കെ​ങ്കി​ലും നാ​ശ​മു​ണ്ടാ​കു​മാ​യി​രു​ന്നു.


ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് വ​ൻ​ശ​ബ്ദ​ത്തോ​ടെ പാ​റ​ക്ക​ല്ല് താ​ഴേ​ക്ക് പ​തി​ച്ച​ത്. ഈ ​ഭാ​ഗ​ത്തെ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​ച്ചു. പാ​റ താ​ഴെ​യെ​ത്തി​യ​പ്പോ​ഴേ​ക്കും പൊ​ട്ടി​ച്ചി​ത​റി. ഇ​ത്ത​ര​ത്തി​ൽ ഒ​ട്ടേ​റെ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ വ​ട​ക്ക​ൻ​മേ​ടി​ന്‍റെ താ​ഴെ​യാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ സ്ഥി​തി ചെ​യ്യു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.