കാ​ട്ടു​പോ​ത്ത് അ​ക്ര​മ​ണം: പ്ര​തിഷേ​ധ സ​മ​രം ന​ട​ത്തി
Thursday, September 19, 2024 11:31 PM IST
കു​മ​ളി : കു​മ​ളി​ക്ക് സ​മീ​പം 63 -ാം മൈ​ലി​ൽ കാ​ട്ടു​പോ​ത്ത് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ 63-ാം മൈ​ലി​ൽ ഉ​പ​വാസ​സ​മ​രം ന​ട​ത്തി. കാ​ട്ടുപോ​ത്ത് ആ​ക്ര​മി​ച്ച സ്റ്റെ​ല്ല​യ്ക്ക് ചി​കി​ത്സാ സ​ഹാ​യ​വും ധ​ന സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ച് വ​നം വ​കു​പ്പ് പ​ത്ത് ദി​വ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ൽ മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​റു​പ​ത്തിമൂ​ന്നാം മൈ​ലി​ൽ വ​നാ​തി​ർ​ത്തി​യി​ൽ കൃ​ഷി​ഭൂ​മി​യി​ൽ നി​ന്ന സ്റ്റെ​ല്ല​യെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​ത്.

വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ർ​ചി​കി​ത്സാ സ​ഹാ​യ​വും വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​ണ് വ​നംവ​കു​പ്പി​ന്‍റെ ഉ​റ​പ്പ്. കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദു​ഃഖ​വെ​ള്ളി​യാ​ഴ്ച സ്പ്രിം​ഗ് വാ​ലി സ്വ​ദേ​ശി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു​വെ​ങ്കി​ലും ആ​ഴ്ച​ക​ളോ​ളം നീ​ണ്ട തു​ട​ർ ചി​കി​ത്സ​യ്ക്ക് പ​ണം ല​ഭ്യ​മാ​ക്കി​യി​ല്ല. നാ​മ​മാ​ത്ര​മാ​യ തു​ക ന​ൽ​കി വ​നം വ​കു​പ്പ് കൈ​യൊ​ഴി​ഞ്ഞു. ഈ ​ഗ​തി സ്റ്റെ​ല്ല​യ്ക്ക് ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


സ്റ്റെ​ല്ല​ക്ക് അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ, ധ​ന​സ​ഹാ​യം ന​ൽ​കു​ക, പ്ര​ദേ​ശ​ത്തുനി​ന്നു കാ​ട്ടുപോ​ത്തി​നെ തു​ര​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യങ്ങൾ ഉ​ന്ന​യി​ച്ചാ​ണ് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ സ​മ​രം ആ​രം​ഭി​ച്ച​ത്. കാ​ട്ടുപോ​ത്ത് ആ​ക്ര​മി​ച്ച സ്റ്റെ​ല്ല​യ്ക്ക് അ​ടി​യ​ന്ത​ര ധ​ന, ചി​കി​ത്സ സ​ഹാ​യം വ​നം വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം ഡിഎ​ഫ്ഒ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​ത്തി​ൽ മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി. സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് വീ​ണ്ടും അ​ല​സ​ത തു​ട​ർ​ന്നാ​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.