സൗത്ത് ഇന്ത്യൻ കൊമേഴ്സ് ഫെസ്റ്റ് ന്യൂമാനിൽ സമാപിച്ചു
1465991
Sunday, November 3, 2024 4:23 AM IST
തൊടുപുഴ: ന്യൂമാൻ കോളജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ കൊമേഴ്സ് ഫെസ്റ്റ് എസ്പിരിറ്റ് പത്താം എഡിഷൻ സമാപിച്ചു. പുതിയ പാഠ്യപദ്ധതിക്കനുസൃതമായി കുട്ടികളുടെ അഭിരുചി വളർത്തുന്നതിനും സംഘാടകശേഷി വർധിപ്പിക്കുന്നതിനും സഹായമാകുന്ന വിവിധ കർമപരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ മോണ്‍.ഡോ. പയസ് മലേക്കണ്ടത്തിൽ മുഖ്യഥിതിയായിരുന്നു. കോളജ് കൊമേഴ്സ് വിഭാഗം മേധാവി ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഫാ. ബെൻസണ്‍ ആന്റണി, ഡോ. ദിവ്യ ജയിംസ്, ജോർജ് മാത്യു, അപർണ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 400-ഓളം വിദ്യാർഥികൾ പങ്കെടുത്തു.
ജിമ്മി സെബാസ്റ്റ്യൻ, ഡോ. അഡോണി ടി. ജോണ്‍, അരുണ്‍ ജോസ് എന്നിവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു. മൂവാറ്റുപുഴ നിർമല കോളജ് ഓട്ടോണമസ് ഡയറക്ടർ പ്രഫ. കെ. വി. തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് വിജയികൾക്ക് സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.
സീനിയർ വിഭാഗത്തിലെ ട്രഷർ ഹണ്ട് മത്സരത്തിൽ ഒന്നാം സമ്മാനമായ 15,000 രൂപ പാലാ സെന്റ് തോമസ് കോളജ് കരസ്ഥമാക്കി. ബിസിനസ് മാനേജ്മെന്റ് ടീം മത്സരത്തിൽ ഒന്നാംസ്ഥാനം വഴിത്തല ശാന്തിഗിരി കോളജും രണ്ടാം സ്ഥാനം മൂവാറ്റുപുഴ നിർമല കോളജും നേടി.
ജൂണിയർ വിഭാഗം ലൈവ് ട്രെയിഡിംഗ് മത്സരത്തിൽ ഒന്നാംസ്ഥാനം മൂലമറ്റം എസ്എച്ച് ഇഎംഎച്ച്എസും രണ്ടാംസ്ഥാനം കുമാരമംഗലം എംകഐൻഎംഎച്ച്എസ്എസും കരസ്ഥമാക്കി. ബിസിനസ് പ്ലാൻ മത്സരത്തിൽ ഒന്നാം സ്ഥാനം മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം തൊടുപുഴ കോ-ഓപറേറ്റീവ് പബ്ലിക് സ്കൂളും നേടി.
ബീന ദീപ്തി ലൂയിസ്, എബി തോമസ്, ഡോ. ബോണി ബോസ്, ജോയൽ ജോർജ്, ഗോപിക വാര്യർ, ക്രിസ്റ്റോ ജോർജ്, ബിജേഷ് ബാബു, അഭിനവ്സന്തോഷ്, മെൽബിൻ വർക്കി, ജിൻസ്ജോയി എന്നിവർ നേതൃത്വം നൽകി.