നെടുങ്കണ്ടം കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
1466925
Wednesday, November 6, 2024 4:11 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം കപ്പിനായുള്ള അഖിലകേരളാ ഫുട്ബോള്‍ ടൂര്‍ണമെന്റ് 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നെടുങ്കണ്ടം പഞ്ചായത്ത് ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കേരളത്തിലെ പ്രമുഖ ടീമുകളായ കേരളാ പോലീസ്, കെഎസ്ഇബി, ഗോള്‍ഡണ്‍ ത്രെഡ് കൊച്ചി, യൂണൈറ്റഡ് കേരള തുടങ്ങിയ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും എവര്‍ റോളിംഗ് ട്രോഫിയും റണ്ണേഴ്സ് അപ്പിന് 50,000 രൂപയും ട്രോഫിയും നല്‍കും.
മത്സരം കാണാൻ മുമ്പ് ടിക്കറ്റ് എടുത്തവര്‍ക്ക് പുതിയ ടിക്കറ്റുകള്‍ നല്‍കും. ടൂര്‍ണമെന്റിന്റെ വിവിധ ദിവസങ്ങളില്‍ മന്ത്രി, എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് എന്‍.എസ്.എ ചെയര്മാന് ടി.എം. ജോണ്‍, എം. സുകുമാരന്‍, ഷിഹാബ് ഈട്ടിക്കല്‍, പി.കെ. ഷാജി, സജീവ് ആര്. നായര്‍, സുധീഷ് കുമാര്‍, സച്ചിന് ജോണി എന്നിവര്‍ അറിയിച്ചു.