നിയന്ത്രണം വിട്ട് പൊഴിച്ചാലിൽ വീണ കാറിടിച്ച് കടത്തുവള്ളം മുങ്ങി
1582219
Friday, August 8, 2025 4:29 AM IST
അരൂർ : ചെല്ലാനം -ചേരുങ്കൽ കടത്തിനു സമീപം നിയന്ത്രണം വിട്ട കാർ പൊഴിച്ചാലിൽ വീണു. പൊഴിച്ചാലിൽ കിടന്ന കടത്തുവള്ളത്തിൽ ഇടിച്ചു കാർ നിന്നതിനാൽ കാറിലുണ്ടായിരുന്ന മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ ഇടിച്ചതോടെ കടത്തുവള്ളം മുങ്ങി. കടത്തുകാരൻ ചേരുങ്കൽ ഷിബുവിനു കാലിനു നിസാര പരിക്കേറ്റു. വല്ലേതോട്ടിൽ നിന്നും ചേരുങ്കലിലിലേക്ക് വിനോദ സഞ്ചാരത്തിനു വന്നതായിരുന്ന കാറിലുള്ളവർ.
കോടന്തരുത്ത് കമ്പോത്തു തറ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.