മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്
1582233
Friday, August 8, 2025 4:41 AM IST
മൂവാറ്റുപുഴ: സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. വിജിലൻസ് സംഘം എത്തുമ്പോൾ ഓഫിസിൽ സബ് രജിസ്ട്രാർ ഉണ്ടായിരുന്നില്ല.
സൂപ്രണ്ടിനായിരുന്നു ഓഫീസിന്റെ ചുമതല. വിജിലൻസ് സംഘം ഓഫീസിലെ രേഖകൾ ഉൾപ്പെടെ പരിശോധിച്ചു. സബ് രജിസ്ട്രാർ ഓഫിസിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം എത്തിയത്. തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചതയാണ് സൂചന.