കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളില്‍ ചില്‍ഡ്രന്‍സ് വില്ലേജ് തുറന്നു
1582221
Friday, August 8, 2025 4:29 AM IST
വരാപ്പുഴ: കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളില്‍ പുതിയതായി ആരംഭിച്ച ചില്‍ഡ്രന്‍സ് വില്ലേജിന്റെ ഉദ്ഘാടനം നടത്തി. ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ് അധ്യക്ഷത വഹിച്ചു.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗം ഷാരോണ്‍ പനയ്ക്കല്‍, പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബിജു പഴമ്പിള്ളി, സിസ്റ്റര്‍ വിമല ജോസ്, ഫാ. ജോബി കോഴിക്കോട്ട്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് പ്രതിനിധി എസ്.എം. വിനോദ്,
പ്രാര്‍ഥന ഫൗണ്ടേഷന് ചീഫ് വൊളന്റിയര്‍ കുര്യന് ജോര്‍ജ്,സെന്റ് ട്രീസാസ് കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജില്‍സി, ചാവറ സ്പെഷല്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജെസ്ലിന്, സ്കൂള്‍ പ്രധാനനാധ്യാപിക സിസ്റ്റര്‍ ജിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചാവറ സ്പെഷല്‍ സ്കൂള്‍, പ്രാര്‍ഥന ഫൗണ്ടേഷന്, ചിറ്റലപ്പിള്ളി ഫൗണ്ടേഷന് എന്നിവര്‍ സഹകരിച്ചാണ് ചില്‍ഡ്രന്‍സ് വില്ലേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ബുദ്ധി, ചലന, കാഴ്ച, ശ്രവണ പരിമിതികളെ ലഘൂകരിക്കുന്നതിനായുള്ള ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ സേവനങ്ങളാണ് സ്കൂളില്‍ ഒരുക്കിയിട്ടുള്ളത്.
ചെറുപ്രായത്തിലെ തന്നെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിമിതികള്‍ കണ്ടെത്തി പരിശീലനത്തിലൂടെ അവ ലഘൂകരിക്കുക എന്നതാണ് ചില്‍ഡ്രന്‍സ് വില്ലേജിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. 12 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള വ്യത്യസ്തമായ തെറാപ്പികളിലൂടെ ഒരു ദിവസം 40 മുതല്‍ 50 വരെ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നതിനായുള്ള സൗകര്യം ചില്‍ഡ്രന്‍സ് വില്ലേജിലുണ്ട്.