റാങ്ക് തിളക്കത്തിൽ സഹോദരിമാർ
1582236
Friday, August 8, 2025 4:41 AM IST
മൂവാറ്റുപുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയില്‍ റാങ്കിന്റെ തിളക്കവുമായി മൂവാറ്റുപുഴ സ്വദേശിനികളായ സഹോദരിമാർ. സിഐടിയു ടിംബര്‍ യൂണിയന് തൊഴിലാളി സൗത്ത് മാറാടി കക്കാട്ടില്‍ ബിജുവിന്റെയും, ഷൈബിയുടെയും മക്കളായ കെ.ബി. അഞ്ജനയും, കെ.ബി. കാഞ്ചനയുമാണ് റാങ്ക് നേടി നാടിന് അഭിമാനമായത്.
അഞ്ജന മലയാളം പരീക്ഷയിലും, കാഞ്ചന എംഎസ്സി മൈക്രോബയോളജിയിലുമാണ് ഏഴാംറാങ്ക് നേടിയത്. ഇരുവരും ഒരുപോലെ ഏഴാം റാങ്ക് നേടിയതും ശ്രദ്ധേയമാണ്.
ജീവിത പ്രാരാബ്ദങ്ങളോട് പൊരുതി നേട്ടം കൊയ്ത സഹോദരങ്ങളെ സിപിഎം ലോക്കല്‍ സെക്രട്ടറി എം.എന്‍. മുരളി, ലോക്കല്‍ കമ്മിറ്റി അംഗം വി.കെ. രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.ടി. സുനില്‍, സെക്രട്ടറി ടി.എസ്. മനേഷ്, ട്രഷറര്‍ ടി. ഗണേഷ്, യുവധാര ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികളായ അരുണ്‍ പി. ഉല്ലാസ്, പി.എസ്. സന്തോഷ്, യദു നാരായണന് എന്നിവര്‍ വീട്ടിലെത്തി മെമന്റോ നല്കി ആദരിച്ചു.
അഞ്ജന മൂവാറ്റുപുഴ നിര്‍മല കോളജിലെയും, ഇളയ മകള്‍ കാഞ്ചന നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെയും വിദ്യാര്‍ഥികളാണ്.