ചന്ദേര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ് : സിബിഐ അന്വേഷണത്തിനായുള്ള അപ്പീല്‍ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
1582242
Friday, August 8, 2025 5:16 AM IST
കൊച്ചി: വൈറ്റിലയിലെ ചന്ദേര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു.
സിബിഐ അന്വേഷണ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ ഫ്ലാറ്റിലെ അന്തേവാസി റിട്ട. കേണല്‍ സിബി ജോര്‍ജ് നല്കിയ അപ്പീലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ബലക്ഷയത്തിലായ ആര്‍മി ടവറുകള്‍ പൊളിച്ചു നീക്കുന്നതിനും തെളിവുകള്‍ നഷ്ടപ്പെടുന്നതിനും മുമ്പ് സിബിഐ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിര്‍മാണം കഴിഞ്ഞ് 2018 മെയില്‍ കൈമാറിയ ഫ്ലാറ്റുകള്‍ അഞ്ചാം വര്‍ഷം തകര്‍ച്ച ഭീഷണിയിലായി.
ഈമാസം 31നകം താമസക്കാരെ ഒഴിപ്പിച്ച് ടവറുകള്‍ പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തി ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് അപ്പീലിലെ ആവശ്യം.