നെടുന്പാശേരി സഹ. ബാങ്ക് ക്രമക്കേട്: സമഗ്രാന്വേഷണം വേണം-സിപിഎം
1582224
Friday, August 8, 2025 4:29 AM IST
നെടുന്പാശേരി: നെടുമ്പാശേരി സഹകരണ ബാങ്കിൽ ഭരണകക്ഷിയായ കോൺഗ്രസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വൻ ക്രമക്കേടുകൾ നടന്നെന്ന പ്രസിഡന്റായിരുന്ന പി.പി. ഐസക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബാങ്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിലുണ്ടായ വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന് സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാൻ സഹകരണ വകുപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന് സിപിഎം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ആവശ്യപ്പെട്ടു.