കൊ​ച്ചി: ന​ട​ന്‍ ബാ​ല​ച​ന്ദ്ര​മേ​നോ​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ചെ​യ്തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ അ​യ്യ​ന്തോ​ളി​ല്‍ താ​മ​സി​ക്കു​ന്ന കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി അ​ഡ്വ. സം​ഗീ​ത് ലൂ​യി​സി​നെ​യാ​ണ്(46) കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സം​ഗീ​തി​നെ ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്ന പോ​ലീ​സ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​യ്യ​ന്തോ​ളി​ല്‍​നി​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ന​ടി മി​നു മു​നീ​റി​നെ സൈ​ബ​ര്‍ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.