വന്യമൃഗശല്യം : വേട്ടാമ്പാറ നിവാസികൾ സമരത്തിനൊരുങ്ങുന്നു
1582230
Friday, August 8, 2025 4:41 AM IST
കോതമംഗലം: വന്യമൃഗശല്യം രൂക്ഷമാകുന്നതിനെ തുടർന്ന് സമരത്തിനൊരുങ്ങി വേട്ടാമ്പാറ നിവാസികൾ. വേട്ടാമ്പാറയിൽ നിർമാണം നിർത്തിവച്ചിരിക്കുന്ന ഫെൻസിംഗ് പണി ഉടൻ പുനരാരംഭിക്കണമെന്നും ഫെൻസിംഗ് ലൈനോട് ചേർന്നു നിക്കുന്ന മരങ്ങൾ എത്രയും വേഗം വെട്ടിമാറ്റണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.
അനുദിനം പ്രദേശത്ത് വന്യമൃഗശല്യം വർധിച്ചുവരികയാണ്. അതിനാൽ തന്നെ ജനങ്ങൾ കുടിയിറക്ക് ഭീക്ഷണി നേരിടുകയാണ്. കർഷകർക്ക് കൃഷിയിക്കാൻ കഴിയുന്നില്ല. കൃഷിചെയ്തവർക്കു വിളവെടുക്കാനും കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇതിന് പരിഹാരം ഉണ്ടാവണമെന്നും അധികൃതരോട് യോഗം ആവശ്യപ്പെട്ടു. പൗരസമിതി രക്ഷാധികാരി ഫാ. ജോഷി നിരപ്പേൽ അധ്യക്ഷത വഹിച്ചു.
ഫെൻസിംഗ് നിർമാണം അശാസ്ത്രീയമെന്ന് ജാഗ്രത സമിതി
കോതമംഗലം: വേട്ടാമ്പാറ പ്രദേശത്ത് ഫെൻസിംഗ് നിർമാണം നടത്തിയിരിക്കുന്നത് അശാസ്ത്രീയമായിട്ടെന്ന് ജന ജാഗ്രതാ സമിതി. മരങ്ങൾ വെട്ടിമാറ്റാത്തതിനാൽ ഫെൻസിംഗ് നിർമിക്കുന്നത് കൊണ്ട് വേണ്ടത്ര ഫലം ഉണ്ടാകുന്നില്ല എന്നും ചിലയിടത്ത് ആന ഫെൻസിംഗ് നശിപ്പിച്ചു തുടങ്ങിയതായും വേട്ടാമ്പാറ പബ്ലിക് ലൈബ്രറിയിൽ ചേർന്ന ജാഗ്രതാ സമിതി യോഗം വിലയിരുത്തി.
വനംവകുപ്പിന്റെ ഭാഗത്തുനിന്നും മെല്ലെപോക്കു തുടർന്നാൽ ശക്തമായ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ജാഗ്രത സമിതി യോഗം ഉദ്ഘാടനം ചെയ്തു.