കനാലില്‍ വീണയാളെ രക്ഷപ്പെടുത്തി
1582225
Friday, August 8, 2025 4:29 AM IST
കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കനാലില്‍ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 9.15 ഓടെയാണ് മാര്‍ക്കറ്റിനടുത്തുള്ള കനാലില്‍ യുവാവ് വീണത്.
തുടര്‍ന്ന് വെള്ളത്തിനടയില്‍ ചെളിയില്‍ പുതഞ്ഞുപോയ ഇയാളെ ക്ലബ് റോഡ് അഗ്നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.