ഗതാഗതം ഭാഗികമായി തടസപ്പെടും
1582237
Friday, August 8, 2025 4:41 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡിൽ മംഗലത്തുതാഴം ജംഗ്ഷനു സമീപം കലുങ്ക് പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസപ്പെടും. നിർമാണം പൂർത്തിയാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരി ആയിരിക്കുമെന്ന് കൂത്താട്ടുകുളം പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.