ബിരിയാണിയിൽ ജീവനുള്ള പുഴു; ഹോട്ടൽ അടപ്പിച്ചു
1582243
Friday, August 8, 2025 5:16 AM IST
തൃപ്പൂണിത്തുറ: ചിക്കൻ ബിരിയാണിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന പരാതിയെതുടർന്ന് ഹോട്ടൽ അടപ്പിച്ചു. പേട്ട ഗാന്ധിസ്ക്വയർ റോഡിൽ പേട്ട ജംഗ്ഷനടുത്തായുള്ള ബിരിയാണി ഡോട്ട് കോം എന്ന ഹോട്ടലാണ് കൊച്ചി കോർപറേഷൻ ആരോഗ്യവിഭാഗം അന്വേഷണം നടത്തി താത്ക്കാലികമായി അടപ്പിച്ചത്.
കഴിഞ്ഞ ദിവസം ഇവിടെ വാഴയിലയിൽ നൽകിയ ചിക്കൻ ബിരിയാണി ഒരാൾ കഴിച്ചുകൊണ്ടിരിക്കെയാണ് പുഴുവിനെ കണ്ടത്. ഹോട്ടൽ നടത്തിപ്പുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കൊച്ചി കോർപറേഷൻ വൈറ്റില മേഖലാ ഓഫീസ് ഹെൽത്ത് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ പറഞ്ഞു.