ആലുവയിലെ 60 വർഷം പഴക്കമുള്ള സൈറൺ വീണ്ടും മുഴങ്ങി
1582222
Friday, August 8, 2025 4:29 AM IST
ആലുവ: ആലുവ നഗരസഭയുടെ സമയ സൈറൺ പ്രവർത്തിപ്പിക്കുന്നതിന് 38 ദിവസം മുമ്പ് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്ഥാനമൊഴിഞ്ഞു. ഒരു അഭിഭാഷകൻെറ പരാതിയെ തുടർന്ന് ഏർപ്പെടുത്തിയ സൈറൺ നിരോധനമാണ് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ വിശദീകരണത്തിൻെറ അടിസ്ഥാനത്തിൽ കളക്ടർ സ്ഥലം മാറ്റത്തിന് മണിക്കൂറുകൾ മുമ്പ് തീരുമാനമെടുത്തത്.
രാവിലെ ഉത്തരവ് ലഭിച്ചതോടെ ഇന്നലെ വൈകീട്ട് 5 മുതൽ സൈറൺ വീണ്ടും മുഴങ്ങി. യുദ്ധം നടക്കുന്ന സമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായാണ് ഇംഗ്ലണ്ടിൽ നിർമിച്ച സൈറൺ സ്ഥാപിച്ചത്.
1965 മുതൽ പൊതുജനങ്ങൾക്ക് സമയത്തെക്കുറിച്ച് അറിയിപ്പ് നൽകാൻ ഇത് ഉപയോഗിച്ചു തുടങ്ങി. ദിവസത്തിൽ അഞ്ച് തവണയാണ് സൈറൺ മുഴങ്ങിയിരുന്നത്. രാവിലെ അഞ്ച്,എട്ട്,ഉച്ചക്ക് ഒന്ന്,വൈകിട്ട് അഞ്ച്,രാത്രി എട്ട് എന്നീ സമയങ്ങളിൽ 20 സെക്കൻഡ് സമയമാണ് സൈറൺ പ്രവർത്തിപ്പിക്കുക.
ഇതിതന്റെ ശബ്ദതോത് അനുവദനീയമായ 65 ഡെസിബെല്ലിന് മുകളിൽ 77.4 ഡെസിബെൽ ആണ് ആലുവ നഗരസഭ ഓഫീസ് സ്ഥിതി ചെയ്യുന്ന പമ്പ് ജംഗ്ഷൻ മേഖലയിൽ ഉള്ളത്. സെെറൻ സമയത്ത് 93.5 ആയി ഉയരുമെന്നാണ് കങ്ങരപ്പടി സ്വദേശിയായ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്.
എന്നാൽ 20 സെക്കൻഡ് മാത്രമുള്ള സൈറൺ ഒരു ശബ്ദമലിനീകരണമായി പരിഗണിക്കാനാകില്ലെന്ന് പിസിബി എക്സി. എൻജിനീയർ വിഭാഗം ജില്ലാ കളക്ടർക്ക് വിശദീകരണം നൽകി. ഇതംഗീകരിച്ചാണ് നിരോധനം നീക്കിയത്.
മഹാപ്രളയത്തിനു ശേഷം ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ പെരിയാർ തീരത്ത് സൈറനുകൾ സ്ഥാപിച്ചു തുടങ്ങിയ സമയത്താണ് പ്രധാന നഗരത്തിലെ സൈറൺ ജില്ലാ കളക്ടർ ഇടപെട്ട് നിർത്തിവച്ചത്. ഇതിനെതിരെ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു.