ചെസ് ചാമ്പ്യന്‍ഷിപ്പ് നാളെ
1582232
Friday, August 8, 2025 4:41 AM IST
മൂവാറ്റുപുഴ: സെന്റ് തോമസ് പബ്ലിക് സ്കൂളിന്റെ ആതിഥേയത്വത്തില്‍ സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ സെന്‍ട്രല്‍ കേരള സഹോദയയുടെ ചെക്ക്മേറ്റ് ചാമ്പ്യന്‍ഷിപ്പ് നാളെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 42 ഓളം സ്കൂളുകള്‍ പങ്കെടുക്കുന്ന ചെസ് മത്സരത്തില്‍ 700 ഓളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ചെക്ക്മേറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം രാവിലെ 8.30ന് മൂവാറ്റുപുഴ ജില്ലാ ജഡ്ജി കെ.എന്‍. ഹരികുമാര്‍ നിര്‍വഹിക്കും.
ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. കട്ടപ്പന സബ് കോര്‍ട്ട് സബ് ജഡ്ജി ബി. അരവിന്ദ് എടയോടി മത്സരാര്‍ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ പുത്തൂരാന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി സാബു എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം 5.30ന് മാത്യു കുഴല്നാടന് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി സാബു, നഗരസഭാംഗം കെ.ജി. അനില്‍കുമാര്‍, സികെഎസ് സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ജോജു ജോസഫ്, പിടിഎ പ്രസിഡന്റ് ഡോ. എബ്രഹാം മാത്യു, സികെഎസ് ജനറല്‍ സെക്രട്ടറി ജയ്ന പോള്‍ എന്നിവര്‍ പ്രസംഗിക്കും.