കൊച്ചി രൂപത മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്ഘാടനം
1582223
Friday, August 8, 2025 4:29 AM IST
ഫോർട്ടുകൊച്ചി: ചെറുപുഷ്പ മിഷൻലീഗ് കൊച്ചി രൂപതയുടെ 59ാമത് പ്രവർത്തന വർഷ ഉദ്ഘാടനം നസ്രത്ത് ഹോളി ഫാമിലി ഇടവകയിൽ കൊച്ചി രൂപത പ്രൊക്യുറേറ്റർ ഫാ. മാക്സൺ കുറ്റിക്കാട്ട് നിർവഹിച്ചു.
രൂപത പ്രസിഡന്റ് കെ.വി. ജിതിൻ അധ്യക്ഷനായി. പ്രവർത്തനവർഷ മാർഗരേഖ പ്രകാശനം നസ്രത്ത് ഇടവക വികാരി ഫാ. ജോസഫ് ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. ഷിനോജ് പുന്നക്കൽ, ഫാ.ഡാനി പൈലി, ഫാ. ആഷ്ബൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ജാസ്മിൻ ജോസഫ്, രൂപത സെക്രട്ടറി സോനു നാനാട്ട്,
വൈസ് പ്രസിഡന്റ് കെ.കെ. സൂസൻ, ജോയിന്റ് സെക്രട്ടറി ടി.ജെ. ഷിബി, ഓർഗനൈസർ ഡിക്സൺ ജേക്കബ്, സംസ്ഥാന സമിതിയംഗം ശരത് ബാവക്കാട്ട്, അനോഷ് ഇമ്മാനുവൽ, മെയ്ജോ മംഗലത്ത്എന്നിവർ പ്രസംഗിച്ചു. മിഷൻലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേൽ അനുസ്മരണ പ്രഭാഷണം നടത്തി.