അമ്മമാരുടെ ശാപമാണ് ഇടതു സര്‍ക്കാര്‍ അനുഭവിക്കുന്നത്: ഉമ തോമസ് എംഎല്‍എ
1582244
Friday, August 8, 2025 5:16 AM IST
കൊച്ചി: നിത്യചെലവിനു പോലും മതിയായ വരുമാനം ഇല്ലാതെ കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തിയതിന്റെ ശാപമാണ് സംസ്ഥാന സര്‍ക്കാരിനെ പിന്തുടരുന്നതെന്ന് ഉമ തോമസ് എംഎല്‍എ. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോയിയേഷന് (കെഎസ്എസ്പിഎ) ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച രണ്ടാം ദിവസ വനിതകളുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
പെന്‍ഷന്‍കാരുടെ വീടുകളില്‍ സംതൃപ്തിയോടെ ഒരു തിരിനാളം പോലും പ്രകാശിക്കുന്നില്ല.ക്ഷാമബത്ത കുടിശിക നല്‍കാതെയും ശമ്പള കമ്മീഷനെ നിയമിക്കാതെയും പെന്‍ഷന്‍കാരെ ഇടത് സര്‍ക്കാര്‍ നിരാശയുടെ പാതാളക്കുഴിയിലാക്കിയെന്നും എംഎല്‍എ പറഞ്ഞു.കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി ടി.എസ്. രാധാമണി, വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം ബീന്‍, വി.എ. ചിന്നമ്മ,
കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, ജില്ലാ പ്രസിഡന്റ് എ.ഡി. റാഫേല്‍, സെക്രട്ടറി സി.എ. അലിക്കുഞ്ഞ്, ട്രഷറര്‍ വി.എ. അപ്സലന്‍, നേതാക്കളായ എല്‍സി,രാധാമണി പിള്ള, ഡോ. അബ്ദുൾ അസീസ്, ടി.വി. വത്സല, റാണി, എല്‍. ശ്യാമള ദേവി, ലൗലി ജോയ്, കെ.എം. റജീന എന്നിവര്‍ പ്രസംഗിച്ചു.