റോഡ് ഉപരോധിച്ചു
1582235
Friday, August 8, 2025 4:41 AM IST
കൂത്താട്ടുകുളം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലത്തുതാഴത്ത് റോഡ് ഉപരോധിച്ചു. കൂത്താട്ടുകുളം-പാലാ റോഡിൽ മംഗലത്തുതാഴം കവലയ്ക്കു സമീപത്തെ കലുങ്ക് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഡ് ഉപരോധ സമരം നടന്നത്.
സമരം പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി ജോൺ അധ്യക്ഷത വഹിച്ചു.