പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം: കെപിഎസ്ടിഎ
1262986
Sunday, January 29, 2023 12:50 AM IST
മണ്ണാർക്കാട് : എയ്ഡഡ് മേഖലയിലെ നിയനമനങ്ങൾക്ക് അംഗീകാരം നല്കാതെയും അപ്രഖ്യാപിത നിയമന വിലക്ക് ഏർപ്പെടുത്തിയും പാഠ്യപദ്ധതി പരിഷ്കരണം വിവാദപൂർണമാക്കിയും ഉച്ചഭക്ഷണ പദ്ധതി അട്ടിമറിച്ചും പ്രീപ്രൈമറി അധ്യാപകർക്ക് സേവനവേതന വ്യവസ്ഥ നല്കാതെയും സർക്കാർ പൊതു വിദ്യാഭ്യാസത്തെ തകർക്കുകയാണെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കെപിഎസ്ടിഎ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു.
പതിനൊന്ന് ശതമാനം ഡിഎ കുടിശിക നല്കാതെയും ലീവ് സറണ്ടർ മരവിപ്പിച്ചും ഗവ സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് ശന്പള സ്കെയിൽ അനുവദിക്കാതെയുമുള്ള അധ്യാപക ദ്രോഹ നടപടികൾ തിരുത്താൻ സർക്കാർ തയാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷനായി.
ജി. രാജലക്ഷ്മി, പി.കെ. അബ്ബാസ്, എം.വിജയരാഘവൻ, ജാസ്മിൻ കബീർ, ബിജു ജോസ്, ഹബീബുള്ള അൻസാരി, ആർ.ജയമോഹൻ, ഡോ.എ.വി. ജയരാജൻ, നൗഫൽ താളിയിൽ, ഷിജി റോയ്, പി. രമ, യു.കെ. ബഷീർ, പി. സുധീർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് നൗഷാദ് ബാബു, സെക്രട്ടറി യു.കെ. ബഷീർ എന്നിവരെ തെരഞ്ഞെടുത്തു.