മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി വേ​ണം
Wednesday, February 1, 2023 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​റ​ഫാ​ത്ത് അ​ലി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​യ​ന്പ​ത്തൂ​ർ ജേ​ർ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ്മ​ണ​ൻ എ​ന്ന മാധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​റാ​ഫ​ത്ത് അ​ലി മ​ർ​ദ്ദി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ ല​ക്ഷ്മ​ണ​ൻ കോ​യ​ന്പ​ത്തൂ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബാ​ല​കൃ​ഷ്ണ​നു പ​രാ​തി ന​ല്കി. വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ത​ട്ടി​യെ​ടു​ക്കു​ക​യും പൊ​തു​സ്ഥ​ല​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ര​ൻ അ​റാ​ഫ​ത്ത് അ​ലി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.