ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോയില്‍ എല്‍എല്‍ബി പ്രവേശനോത്സവം
1585009
Wednesday, August 20, 2025 1:14 AM IST
ലക്കിടി: ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോയില്‍ എല്‍എല്‍ബി പുതിയ ബാച്ചുകളുടെ പ്രവേശനോത്സവം റിട്ട ഹൈക്കോടതി ജഡ്ജിയും സംസ്ഥാന ഉപ ലോകായുക്തയുമായിരുന്ന ബാബുമാത്യു പി.ജോസഫ് ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഫാക്കല്‍റ്റി ഓഫ് ലോ പ്രഫസര്‍ ആൻഡ് ഡീന്‍ ഡോ.എ. വാണി കേസരി വിശിഷ്ടാഥിതിയായിരുന്നു.
ഡോ.എച്ച്.എന്‍. നാഗരാജ, ഡോ.പി.ഡി. സെബാസ്റ്റ്യന്‍, പാലക്കാട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. രവികുമാര്‍, വിദ്യാര്‍ഥി പ്രതിനിധികളായ സാന്ദ്ര, ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. എല്‍എല്‍ബി പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷം റാങ്ക് നേടിയ ആര്. ജ്യോതിയെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പൽ ഡോ. സോണി വിജയന് സ്വാഗതവും അസിസ്റ്റന്റ് പ്രഫസര്‍ കെ. കരിസ്മ നന്ദിയും പറഞ്ഞു.