വിവാഹാലോചന നിരസിച്ചതിനു മൂന്നംഗസംഘം പെൺകുട്ടിയുടെ വീട് ആക്രമിച്ചു
1585614
Friday, August 22, 2025 1:38 AM IST
ഒറ്റപ്പാലം: വിവാഹ ആലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ വീടുകൾക്കുനേരെ സായുധസംഘത്തിന്റെ ആക്രമണം. അനങ്ങനടി പാവുകോണത്താണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് തൃക്കടീരി സ്വദേശികളായ മൂന്നുപേരെ ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തു. തൃക്കടീരി ആറ്റാശ്ശേരി പടിഞ്ഞാറേക്കര മുഹമ്മദ് ഫാസിൽ (28,) വീരമംഗലം ചക്കാല കുന്നത്ത് മുഹമ്മദ് സാദിഖ് (31), തൃക്കടീരി കോടിയേൽ മുഹമ്മദ് ഫവാസ് (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പാവുകോണം സ്വദേശിയായ പെൺകുട്ടിയെ മുഹമ്മദ് ഫാസിലിനുവേണ്ടി വിവാഹം ആലോചിച്ചിരുന്നു. വീട്ടുകാർ ഇതിന് തയാറാവാതിരുന്നതോടോ പ്രകോപിതരായ പ്രതികൾ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറിന്റെ ഗ്ലാസും അടിച്ചു തകർത്തു.
നാട്ടുകാർ ഓടികൂടുന്നതുകണ്ടു പ്രതികൾ കടന്നു കളയുകയായിരുന്നു.