മാരത്തൺ ഹരമാക്കി രാഹുൽ കൃഷ്ണ
1585432
Thursday, August 21, 2025 7:06 AM IST
പാലക്കാട്: കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി രാഹുൽ കൃഷ്ണ ഇപ്പോൾ തന്റെ എൺപതാമത്തെ മാരത്തൺ ഓട്ടം പൂർത്തിയാക്കിയത്തിന്റെ സന്തോഷത്തിലാണ്.
ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളോടനുബന്ധിച്ചുനടന്ന വിവിധ മാരത്തണുകളിലെ പ്രധാനതാരമാണ് ഈ കൊച്ചുമിടുക്കൻ. പുതുശ്ശേരി ചെറുകര വീട്ടിൽ രാധാകൃഷ്ണന്റെയും മീരയുടേയും മകനാണ്. വീട്ടിലെ സ്വീകരണമുറിയിൽ മെഡ ലുകളുടെയും ട്രോഫികളുടെയും നീണ്ടനിര തന്നെയുണ്ട്.
വിദ്യാലയത്തിലെ സ്കൗട്ട് അംഗം കൂടിയാണ് രാഹുൽ. മാരത്തൺ ഓട്ടക്കാരൻ എന്നതിനു പുറമേ നല്ലൊരു യോഗപരിശീലകൻ കൂടിയാണ് ഈ വിദ്യാർഥി. സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് യോഗാപരിശീലനം നൽകിവരുന്നു. പ്രധാനാധ്യാപിക നിഷ ടീച്ചർ അടക്കമുള്ള അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണയാണ് നേട്ടങ്ങൾക്കു പിന്നിലെന്നു രാഹുൽകൃഷ്ണ പറഞ്ഞു.