വേലന്താവളം കമ്യൂണിറ്റി എംപവർമെന്റ് പദ്ധതി പ്രഖ്യാപനം
1585606
Friday, August 22, 2025 1:38 AM IST
പാലക്കാട്: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ സാമൂഹിക നവീകരണത്തിന് വേണ്ടി പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വേലന്താവളത്ത് ആരംഭിക്കുന്ന വേലന്താവളം കമ്യൂണിറ്റി എംപവർമെന്റ് പ്രോഗ്രാം പദ്ധതിയുടെ പ്രഖ്യാപനസമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വി.കെ. ശ്രീകണ്ഠൻ എംപി പദ്ധതിയുടെ ലോഞ്ചിംഗ് നിർവഹിക്കും. വൈകുന്നേരം 4.30ന് വേലന്താവളം എ വണ് മഹലിലാണ് പ്രഖ്യാപന സമ്മേളനം.
കേരളത്തിൽ സാമൂഹികമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നായ പാലക്കാടിന്റെ കിഴക്കൻമേഖലയുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയാണ് തൊഴിൽ വിദ്യാഭ്യാസം, സംരംഭകത്വം എന്നിവക്ക് ഉൗന്നൽ നൽകി പീപ്പിൾസ് ഫൗണ്ടേഷൻ വേലന്താവളത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരു വ്യാഴവട്ടക്കാലമായി കമ്യൂണിറ്റി ഡെവലപ്മെന്റ്, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഭൂമി സംരംഭകത്വം, ദുരിതനിവാരണം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിരവധി പ്രൊജക്ടുകൾ കേരളത്തിന്റ് വിവിധ ഭാഗങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് വേലന്താവളത്ത് പീപ്പിൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി എംപവർമെന്റ് പദ്ധതി നടപ്പാക്കുന്നത്.
സമ്മേളനത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും. ബൈത്ത് സക്കാത്ത് കേരള ചെയർമാൻ ഷെയ്ക്ക്് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തും. വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ബ്രിട്ടോ, നാരായണി, ശശികുമാർ, എം. അബ്ദുൾ മജീദ്, കളത്തിൽ ഫാറൂഖ്, കെ.സി. നാസർ, ജെ. ഷാഹുൽ ഹമീദ്, എം. ഗുലാബ്ജാൻ, എ.പി. അബ്ദുനാസർ, എം. ബഷീർ, നഫീസ സലാം, മുഹ്സിൻ മുഹമ്മദ്, ഷഹബാസ് സലീം, സി.എം. റഫീയ, അബ്ദുൾ മജീദ് തത്തമംഗലം എന്നിവർ പങ്കെടുക്കും.