സന്ദര്‍ശകരെ ആകര്‍ഷിച്ച് മലമ്പുഴ ശുദ്ധജല അക്വേറിയം
1585603
Friday, August 22, 2025 1:38 AM IST
പാലക്കാട്: ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ ഉദ്യാനത്തിന് സമീപമുളള മത്സ്യആകൃതിയിലുള്ള മലമ്പുഴ ശുദ്ധജല അക്വേറിയത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക്.
ആധുനിക രീതിയിലുള്ള ശീതീകരിച്ച അക്വേറിയം കോംപ്ലക്സും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വിവിധ ഇനം ശുദ്ധജല മത്സ്യങ്ങളെ കൂടാതെ സമുദ്രമത്സ്യങ്ങളും മറ്റ് ജീവികളായ ലോബ്സ്റ്റര്‍, സീ അനിമോണ്‍ എന്നിവയുള്ള ടച്ച് പൂളൂം ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.
ദീര്‍ഘ ചതുരാകൃതിയിലുള്ള അക്വേറിയം കൂടാതെ പ്ലാസ്മ അക്വേറിയം, നാനോ അക്വേറിയം എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. അക്വേറിയത്തിന്റെ പ്രവര്‍ത്തനസമയം അവധി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയും മറ്റ് ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8 വരെയുമാണ്.
മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയും ആണ് നിലവിലെ ടിക്കറ്റ് നിരക്ക്. 2024-2025 വര്‍ഷത്തില്‍ മാത്രം രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ അക്വേറിയം സന്ദര്‍ശിച്ചിട്ടുണ്ട്.