കിഴക്കഞ്ചേരി കുടുംബശ്രീ സിഡിഎസിനു ഐഎസ്ഒ അംഗീകാരം
1585437
Thursday, August 21, 2025 7:06 AM IST
വടക്കഞ്ചേരി: പ്രവർത്തനമികവിന് കിഴക്കഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു ഐഎസ്ഒ അംഗീകാരം ലഭിച്ചു. വിവിധ പദ്ധതികൾ മാതൃകാപരമായി നടപ്പിലാക്കിയതിനാണ് അംഗീകാരം.
ഓഫീസിലെ ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാടുകൾ, രജിസ്റ്ററുകൾ പരിപാലിക്കുന്നതിലെ കൃത്യത, അയൽക്കൂട്ടങ്ങളുടെ കാര്യക്ഷമത, വിവിധ മേഖലയിൽ ജനങ്ങൾക്ക് നല്കുന്ന സേവനങ്ങൾ എന്നിവയും അവാർഡിന് പരിഗണിച്ചിരുന്നു.
പഞ്ചായത്തിൽ 431 കുടുംബശ്രീ യൂണിറ്റുകളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. 125 ആടുവളർത്തൽ, 175 പശുവളർത്തൽ, 215 ടൈലറിംഗ്, 25 കാന്റീൻ ആൻഡ് കാറ്ററിംഗ്, രണ്ട് ഉജ്ജീവനം പദ്ധതിയും 40 ജെഎൻജി സംരംഭങ്ങളും കുടുംബശ്രീ സിഡിഎസിലൂടെ നടപ്പിലാക്കി വരുന്നുണ്ട്.