ആദരമൊരുക്കി മംഗലംഡാമിൽ ക്ഷീരകർഷക സംഗമം
1585436
Thursday, August 21, 2025 7:06 AM IST
മംഗലംഡാം: നെന്മാറ ബ്ലോക്കും ക്ഷീരവികസനവകുപ്പും സംയുക്തമായി മംഗലംഡാമിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷത വഹിച്ചു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. രാജൻ, പി.എച്ച്. സെയ്താലി, ബ്ലോക്ക് മെംബർ നസീമ, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. ബിന്ദു, ക്ഷീര വികസന ഓഫീസർ ടി.സി. സീമ, ക്ഷീരസംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ പങ്കെടുത്തു.