വടക്കന്തറ സ്കൂളിലെ സ്ഫോടനം: പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും
1585616
Friday, August 22, 2025 1:38 AM IST
പാലക്കാട്: ആർഎ്സഎസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം മാനേജ്മെന്റിന് കീഴിലുള്ള വടക്കന്തറ വിദ്യാനികേതൻ പ്രൈമറി സ്കൂളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധിച്ചു.
ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് സിവിൽസ്റ്റേഷനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വി.വി. അഭിഷേക് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എം. രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഷക്കീർ, പി.എം. ആർഷോ നേതൃത്വം നൽകി.