വനിതാ ജനപ്രതിനിധികളും ജില്ലാതല വകുപ്പുമേധാവികളും അണിചേർന്നു
1585620
Friday, August 22, 2025 1:39 AM IST
പാലക്കാട്: എനിക്കുംവേണം ഖാദി എന്ന സന്ദേശവുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഖാദിവസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ടിൽ അണിചേർന്നു വനിതാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
പാലക്കാട് കോട്ടയിൽ നടന്ന ഫോട്ടോഷൂട്ടിൽ ജനപ്രതിനിധികളും ഇന്നലെ സിവിൽസ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ വകുപ്പുമേധാവികൾ പങ്കാളികളായി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ സി.ജെ. രാഖി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്, ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശ്രീജ, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ഷെമീന എന്നിവരാണ് പ്രചരണ വീഡിയോ ഷൂട്ടിനായി ഖാദിവസ്ത്രങ്ങള്‍ ധരിച്ച് അണിനിരന്നത്.