അട്ടപ്പാടിയിൽ ഡിജിറ്റൽ സർവേ ഉടൻ പൂർത്തിയാക്കും: മന്ത്രി കെ. രാജൻ
1585011
Wednesday, August 20, 2025 1:14 AM IST
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ഡിജിറ്റൽ സർവേ ഉടൻ പൂർത്തിയാക്കി ഭൂമിപ്രശ്നം തീർക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. മണ്ണാർക്കാട്ടുനടന്ന താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിൽവന്ന ശേഷം സംസ്ഥാനത്ത് 2,23,945 പട്ടയങ്ങൾ വിതരണം ചെയ്തതായും അതിൽ 55,280 എണ്ണം പാലക്കാട് ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന പട്ടയമേളയിൽ എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുതി മുരുകൻ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, സിപിഎം ഏരിയ സെക്രട്ടറി എം.കെ. നാരായണൻകുട്ടി, സിപിഐ മണ്ഡലം സെക്രട്ടറി എ.കെ. അസീസ്, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, സബ് കളക്ടർ അൻജിത് സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ണാർക്കാട്ടും അട്ടപ്പാടിയിലുമായി 459 പട്ടയങ്ങളാണ് വിതരണം ചെയ്തത്.