കെപിഎസ്ടിഎ പ്രതിഷേധ സായാഹ്നധർണ നടത്തി
1585609
Friday, August 22, 2025 1:38 AM IST
പാലക്കാട്: കേരളസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ പുതിയ മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് ജീവനക്കാരെ വഞ്ചിക്കുന്ന നടപടികളിൽനിന്ന് പിൻവാങ്ങണമെന്ന് കെപിഎസ്ടിഎ നടത്തിയ സായാഹ്നധർണയിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിൽ ചികിത്സനടത്താൻ സംസ്ഥാനത്തെ മന്ത്രിമാർക്ക് ധൈര്യമുണ്ടാവണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു. പാലക്കാട് വിദ്യാഭ്യാസജില്ല പ്രസിഡന്റ് സി. സജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ, ജില്ല പ്രസിഡന്റ് ഷാജി എസ്. തെക്കേതിൽ, ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, ട്രഷറർ കെ. സുമേഷ്, സംസ്ഥാന എക്സിക്യൂട്ടീവ്് അംഗം രമേഷ് പാറപ്പുറം, ബിജുവർഗീസ്, പി. ജയശങ്കർ, വി. രാജീവ്, ജി. മുരളിധരൻ, കെ.എസ്. സവിൻ എന്നിവർ പ്രസംഗിച്ചു.