ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. സൂസപാക്യത്തെ സന്ദർശിച്ചു
Sunday, November 10, 2019 2:24 AM IST
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യത്തെ സന്ദർശിച്ചു.
രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വിശ്രമിക്കുന്ന ഡോ. സൂസപാക്യത്തെ സന്ദർശിക്കുന്നതിനായാണ് ഗവർണർ ഇന്നലെ 11.30ന് ബിഷപ്സ് ഹൗസിലെത്തിയത്. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. സി.ജോസഫ് തുടങ്ങിയവർ ചേർന്നു ഗവർണറെ സ്വീകരിച്ചു. പൊതുസമൂഹത്തിൽ ആർച്ച്ബിഷപ്പിന്റെ സ്വീകാര്യത നേരത്തെതന്നെ ശ്രദ്ധിച്ചിരുന്നു. അയൽവാസികളാണെങ്കിലും നേരിൽ പരിചയപ്പെടുന്നതിനു സാധിച്ചില്ല. എല്ലാ മതങ്ങളുമായും അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും ഗവർണർ പറഞ്ഞു.
ആർച്ച്ബിഷപ് പരുശുദ്ധ മാതാവിന്റെ രൂപം നൽകിയാണ് ഗവർണറെ യാത്രയാക്കിയത്. ആദ്യമായാണ് ഒരു ഗവർണർ വെള്ളന്പലം ബിഷപ്സ് ഹൗസിലെത്തി ആർച്ച്ബിഷപ്പിനെ സന്ദർശിക്കുന്നത്.