തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റണം: പി.സി.ജോർജ് ഉപവസിക്കും
Friday, October 30, 2020 12:21 AM IST
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ സെക്രട്ടേറിയേറ്റിനു മുന്പിൽ ഉപവസിക്കും. കേരള ജനപക്ഷം സെക്കുലർ സംസ്ഥാന കമ്മിറ്റിയാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്. നവംബർ മൂന്നിനു രാവിലെ 10 മുതലാണ് ഉപവാസം.
ഭരണസംവിധാനങ്ങൾ തെരഞ്ഞെടുപ്പ് ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് വൈറസ് വ്യാപനത്തിനു കാരണമാകും. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയാൽ ചെലവുകുറയ്ക്കാ മെന്നും പി.സി. ജോർജ് പറഞ്ഞു.