ഹർത്താൽ: കെഎസ്ആർടിസി സർവീസ് വൈകുന്നേരം ആറിനു ശേഷം
Sunday, September 26, 2021 10:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെ ഹർത്താൽ. കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. എൽഡിഎഫും യുഡിഎഫും പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം ഇന്നു നിശ്ചലമാകും.
ഹർത്താലിനോടനുബന്ധിച്ച് ഇന്ന് കെഎസ്ആർടിസി ബസുകൾ ഓടില്ലെന്നു സിഎംഡി അറിയിച്ചു. ആശുപത്രി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ചു പ്രധാന റൂട്ടിൽ പരിമിതമായ അവശ്യ സർവീസ് പോലീസ് അകന്പടിയോടെ അയയ്ക്കും. വൈകുന്നേരം ആറിനുശേഷം ദീർഘദൂര സർവീസുകളും സ്റ്റേ സർവീസുകളും ഓടിത്തുടങ്ങുമെന്നും സിഎംഡി അറിയിച്ചു.