സിപിഎം ശ്രമിച്ചതു ജനപിന്തുണയുടെ ഷെയര്‍ പറ്റാന്‍: വി.ഡി. സതീശന്
Monday, March 27, 2023 1:07 AM IST
കൊച്ചി: രാഹുല്ഗാന്ധിക്കല്ല കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേയാണു പിന്തുണയെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടെ സിപിഎമ്മിന്റെ കാപട്യം പുറത്തുവന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
മോദിഭരണകൂടത്തിന് എതിരായി രാഹുല്‍ഗാന്ധി ഇന്ത്യയില്‍ ഒരു തരംഗമുണ്ടാക്കിയപ്പോള്‍ ആ ജനപിന്തുണയുടെ ഷെയര്‍ പിടിക്കാനാണു മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നിട്ടാണ് പ്രതിഷേധിച്ച ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ചു ബിജെപിയെ സന്തോഷിപ്പിച്ചത്. രാഹുല്‍ഗാന്ധിക്കു വേണ്ടിയല്ല സ്വയരക്ഷയ്ക്കു വേണ്ടിയാണ് പിന്തുണച്ചതെന്നാണ് ഇപ്പോള്‍ പറയുന്നത്. നാളെ ഇവര്‍ക്കെതിരേ കേസ് വരുമ്പോള്‍ ഇതുപോലെ എല്ലാവരും ചെയ്യണമെന്നാണ് ആഗ്രഹം. അതിനു തങ്ങളെ കിട്ടില്ലെന്നും സതീശന് കൊച്ചിയില്‍ പറഞ്ഞു.