പോലീസിനെ വട്ടം ചുറ്റിച്ച് അജ്ഞാത കാറും അക്രമിസംഘവും വിലസുന്നു
പോലീസിനെ വട്ടം ചുറ്റിച്ച് അജ്ഞാത കാറും  അക്രമിസംഘവും വിലസുന്നു
Thursday, November 30, 2023 2:01 AM IST
എ​​​സ്.​​​ആ​​​ർ.​​​ സു​​​ധീ​​​ർകു​​​മാ​​​ർ

കൊ​​​ല്ലം: ഓ​​​യൂ​​​രി​​​ൽ ആ​​​റു വ​​​യ​​​സു​​​കാ​​​രി അ​​​ബി​​​ഗേ​​​ൽ സാ​​​റ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു ദി​​​വ​​​സം പി​​​ന്നി​​​ട്ടിട്ടും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​ലീ​​​സ്. ചി​​​ല സൂ​​​ച​​​ന​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മ്പോ​​​ഴും പ്ര​​​തി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽത്ത​​​ന്നെ ഉ​​​ണ്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം. ഇ​​​വ​​​ർ രാ​​​ത്രി ത​​​ങ്ങി​​​യ വ​​​ലി​​​യ വീ​​​ടി​​​നെ​​​ക്കുറി​​​ച്ചും വ്യ​​​ക്ത​​​ത​​​യി​​​ല്ല.

പ്ര​​​തി​​​ക​​​ളു​​​ടെ ല​​​ക്ഷ്യം സാ​​​മ്പ​​​ത്തി​​​കം മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും ഇ​​​വ​​​ർ​​​ക്ക് പു​​​റ​​​ത്തുനി​​​ന്നു സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് സംശയിക്കുന്നു. ത​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​ക​​​ലി​​​നു പി​​​ന്നി​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ സം​​​ഘ​​​മ​​​ല്ലെ​​​ന്നാണ് പോ​​​ലീ​​​സ് ഉ​​​റ​​​പ്പി​​​ച്ച് പ​​​റ​​​യു​​​ന്നത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ ദു​​​രൂ​​​ഹ​​​ത​​​ക​​​ൾ ഉ​​​ള്ള​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നുണ്ട്.

കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തുനി​​​ന്ന് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു. ഡി​​​ഐ​​​ജി ആ​​​ർ.​​​ നി​​​ശാ​​​ന്തി​​​നി​​​ക്കാ​​​ണ് മേ​​​ൽ​​​നോ​​​ട്ടചുമ​​​ത​​​ല. കൊ​​​ല്ലം റൂ​​​റ​​​ലി​​​ലെ ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രും സി​​​റ്റി പോ​​​ലീ​​​സി​​​ലെ എ​​​സി​​​പി​​​മാ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ട്. കു​​​റ്റാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച​​​വ​​​രെ​​​യും സ്പെ​​​ഷ​​​ൽ യൂ​​​ണി​​​റ്റി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കൊ​​​ല്ലം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം ചേ​​​ർ​​​ന്നു. തു​​​ട​​​ർ​​​ന്ന് നാ​​​ല് സം​​​ഘ​​​ങ്ങ​​​ളാ​​​യി പി​​​രി​​​ഞ്ഞ് ന​​​ഗ​​​ര​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​ത്തു​​​മു​​​ള്ള ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​നക​​​ളും ന​​​ട​​​ത്തി. മു​​​മ്പ് സാ​​​മ്പ​​​ത്തി​​​കത​​​ട്ടി​​​പ്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സ്ത്രീ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

കാറിനു പിന്നാലെ പോലീസ്

പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച കെ​​​എ​​​ൽ 04 എ​​​എ​​​ഫ് 3239 എ​​​ന്ന വ്യാജ നന്പർപ്ലേറ്റ് ഘടിപ്പിച്ച വെ​​​ള്ള സ്വി​​​ഫ്റ്റ് കാ​​​ർ ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സ് ഊർജിത ശ്ര​​​മം തു​​​ട​​​ങ്ങി. ഈ നന്പർ നി​​​ല​​​മ്പൂ​​​രി​​​ലെ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തി​​​ന്‍റേ​​​താ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

വ്യാ​​​ജ ന​​​മ്പ​​​ർ പ്ലേ​​​റ്റ് നി​​​ർ​​​മി​​​ച്ച​​​ത് ആ​​​രെ​​​ന്ന​​​റി​​​യു​​​ന്ന​​​തി​​​ന് ജി​​​ല്ല​​​യി​​​ൽ ന​​​മ്പ​​​ർ പ്ലേ​​​റ്റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കു​​​ന്ന ക​​​ട​​​ക​​​ളി​​​ൽ പോലീസ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

വ്യാ​​​ജ ന​​​മ്പ​​​ർ പ്ലേ​​​റ്റ് നി​​​ർ​​​മി​​​ച്ച​​​ത് സം​​​ബ​​​ന്ധി​​​ച്ച് ആ​​​ർ​​​ക്കെ​​​ങ്കി​​​ലും വി​​​വ​​​രമുണ്ടെ​​​ങ്കി​​​ൽ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് കൊ​​​ട്ടാ​​​ര​​​ക്ക​​​ര റൂ​​​റ​​​ൽ പോ​​​ലീ​​​സ് അ​​​റി​​​യി​​​പ്പും പു​​​റ​​​ത്തി​​​റ​​​ക്കി.പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചു​​​വെ​​​ന്നു ക​​​രു​​​തു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങിയിട്ടുണ്ട്.

പാ​​​രി​​​പ്പ​​​ള്ളി കു​​​ള​​​മ​​​ട​​​യി​​​ലെ ക​​​ട​​​യി​​​ൽ സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു പേ​​​ർ എ​​​ത്തി​​​യ ഓ​​​ട്ടോ​​​റി​​​ക്ഷ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത് മു​​​ണ്ടും ഷ​​​ർ​​​ട്ടും ധ​​​രി​​​ച്ച​​​യാ​​​ളാ​​​ണ്. വേ​​​ള​​​മാ​​​നൂ​​​ർ വ​​​ഴി ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ലി​​​ൽ ഓട്ടോ എ​​​ത്തി​​​യ​​​താ​​​യും പോ​​​ലീ​​​സി​​​നു സ്ഥി​​​രീ​​​ക​​​ര​​​ണ​​​മു​​​ണ്ട്. ഓ​​​ട്ടോ ഈ ​​​സം​​​ഘ​​​ത്തി​​​ന്‍റേ​​​താ​​​ണെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.

അ​​​ബി​​​ഗേ​​​ൽ സാ​​​റ​​​യെ യു​​​വ​​​തി കൊ​​​ല്ലം ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​ത്ത് ഉ​​​പേ​​​ക്ഷി​​​ച്ച് ക​​​ട​​​ക്കു​​​ന്ന സ​​​മ​​​യം അ​​​വി​​​ടെ സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​രു ഓ​​​ട്ടോ​​​റി​​​ക്ഷ കി​​​ട​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​ഓ​​​ട്ടോ​​​യി​​​ൽ ക​​​യ​​​റി​​​യാ​​​യി​​​രി​​​ക്കും യു​​​വ​​​തി ര​​​ക്ഷ​​​പ്പെ​​​ട്ട​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രുടെ അ​​​നു​​​മാ​​​നം.

ര​​​ണ്ടു സ്ത്രീ​​​ക​​​ളെ​​​ന്ന് സം​​​ശ​​​യം


തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ ര​​​ണ്ടു സ്ത്രീ​​​കളു​​​ണ്ടെ​​​ന്ന് സം​​​ശ​​​യം. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യം പോ​​​ലീ​​​സി​​​ന് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ കഴിഞ്ഞി ട്ടില്ല. ഇ​​​ന്ന​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ 3ല​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് കാ​​​ണി​​​ച്ചെ​​​ങ്കി​​​ലും ആ​​​രെ​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​ൻ കു​​​ട്ടി​​​ക്കു സാ​​​ധി​​​ച്ചി​​​ല്ല. ഭ​​​യ​​​മാ​​​കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ചി​​​ത്ര​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി. കു​​​ട്ടി​​​ക്കും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും കൗ​​​ൺ​​​സ​​​ലിം​​​ഗ് ന​​​ൽ​​​കാ​​​നും പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തേസ​​​മ​​​യം, അ​​​ബി​​​ഗേ​​​ലി​​​നെ ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​ത്ത് ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് സം​​​ഘം കാ​​​റി​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാൻഡ് പ​​​രി​​​സ​​​ര​​​ത്ത് എ​​​ത്തി​​​യ​​​തെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ട്. കു​​​ട്ടി​​​യെ കാ​​​റി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ട് പോ​​​കു​​​മ്പോ​​​ൾ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ന​​​ൽ​​​കി​​​യോ എ​​​ന്ന് പോ​​​ലീ​​​സ് സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചെങ്കിലും അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തെ​​​ളി​​​ഞ്ഞ​​​താ​​​യി ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ അ​​ന​​വ​​ധി

ഓ​​​യൂ​​​രി​​​ൽ കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ വ്യാ​​​പ​​​കമാണ്. ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് എ​​​ല്ലാ​​​യി​​​ട​​​ത്തും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.സം​​​ഘം ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ലി​​​ന​​​ടു​​​ത്ത് ചി​​​റ​​​ക്ക​​​ര​​​യി​​​ൽ വീ​​​ട് വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യെ​​​ന്ന പ്ര​​​ചാ​​​ര​​​ണമു​​​ണ്ടാ​​​യി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണസം​​​ഘം നൂ​​​റോ​​​ളം വീ​​​ടു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. കു​​​ട്ടി​​​യെ ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​ത്ത് ഉ​​​പേ​​​ക്ഷി​​​ച്ച യു​​​വ​​​തി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ആ​​​ശ്രാ​​​മം​​മേ​​​ഖ​​​ല​​​യി​​​ലെ നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു.

യു​​​വ​​​തി കു​​​ട്ടി​​​യു​​​മാ​​​യി ആ​​​ശ്രാ​​​മ​​​ത്ത് എ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പ് നീ​​​ല നി​​​റ​​​ത്തി​​​ലു​​​ള്ള കാ​​​റി​​​ലാ​​​ണ് വ​​​ന്ന​​​തെ​​​ന്നും പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​ത്ത് പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന നീ​​​ല കാ​​​ർ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. പി​​​ന്നീ​​​ട് കാ​​​റു​​​ട​​​മ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പോ​​​ലീ​​​സി​​​ന് സംശയം തീർന്നത്.

മറ്റു കുട്ടികളെയും സംഘം ലക്ഷ്യമിട്ടു!

ഓ​​​യൂ​​​രി​​​ൽ ആ​​​റു വ​​​യ​​​സു​​​കാ​​​രി അ​​​ബി​​​ഗേ​​​ൽ സാ​​​റ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഘം മ​​​റ്റു കു​​​ട്ടി​​​ക​​​ളെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട​​​താ​​​യി സം​​​ശ​​​യം.

തിങ്കളാഴ്ച അ​​​ബി​​​ഗേ​​​ലി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ന്ന​​​തി​​​ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മു​​​മ്പ് 3.27ന് ​​​കാ​​​ർ പ​​​ള്ളി​​​ക്ക​​​ൽ മൂ​​​ത​​​ല ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി ഭാ​​​ഗ​​​ത്ത് ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തുവ​​​ന്നു.

അ​വി​ടെ റോ​ഡി​ൽ സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ ഒ​റ്റ​യ്ക്കു​ നി​ന്ന പെ​ൺ​കു​ട്ടി​ക്കു സ​മീ​പം എ​ത്തി കാ​ർ വേ​ഗ​ം കു​റ​ച്ചു. പി​ന്നീ​ട് അ​ൽ​പ്പം മു​ന്നോ​ട്ടു പോ​യി കാ​ർ തി​രി​കെ വ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. റോ​ഡി​ൽ ഈ ​സ​മ​യം ഏ​താ​നും സ്ത്രീ​ക​ൾ എ​ത്തി​യ​തോ​ടെ കാ​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യി.

മു​​​ൻ സീ​​​റ്റി​​​ൽ മാ​​​സ്ക് ധ​​​രി​​​ച്ചി​​​രു​​​ന്ന​​​ സ്ത്രീയാണ് കാ​​​ർ വി​​​ട്ടു പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തുവ​​​ന്ന​​​തോ​​​ടെ പ​​​ള്ളി​​​ക്ക​​​ൽ പോ​​​ലീ​​​സും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഓ​​​യൂ​​​രി​​​ൽ കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച കാ​​​ർ ത​​​ന്നെ​​​യാ​​​ണി​​​തെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

അ​​​ബി​​​ഗേ​​​ലി​​​ന്‍റെ സമാനപ്രാ​​​യ​​​ത്തി​​​ലു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യാ​​​ണ് ഇ​​​വി​​​ടെ റോ​​​ഡി​​​ൽ നി​​​ന്ന​​​ത്. ഇ​​​താ​​​ണ് കു​​​ട്ടി​​​ക​​​ളെ ടാ​​​ർ​​​ജ​​​റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ണോ സം​​​ഘം എ​​​ന്ന സം​​​ശ​​​യം ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ​​​മീ​​​പ​​​ത്തെ വീ​​​ട്ടി​​​ലെ സി​​​സി​​​ടി​​​വി​​​യി​​​ൽനി​​​ന്നാ​​​ണ് ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.