തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് പത്തിന് ഇടക്കാല ജാമ്യം ലഭിച്ച കേജരിവാൾ 21 ദിവസം കഴിഞ്ഞ് ജൂണ്‍ രണ്ടിന് ജയിലിലേക്കു മടങ്ങി. ഇതേ കേസിൽ കൂട്ടുപ്രതികളായ മനീഷ് സിസോദിയ, കെ. കവിത അടക്കമുള്ളവർക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ജാമ്യവ്യവസ്ഥകൾ ► മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി ഫയലുകളിൽ ഒപ്പിടരുത്.
►കേസിന്റെ മെറിറ്റിനെക്കുറിച്ചു പരസ്യപ്രസ്താവന പാടില്ല.
►വിചാരണക്കോടതിക്കുമുന്പിൽ ഹാജരാകണം.
പോരാട്ടവീര്യം കൂടി: കേജരിവാൾ ജയിലിൽ അടച്ചതോടെ തന്റെ പോരാട്ടവീര്യവും മനോവീര്യവും നൂറുമടങ്ങ് വർധിച്ചുവെന്ന് ജയിൽമോചിതനായ കേജരിവാൾ പറഞ്ഞു. ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നു. ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. സത്യത്തിന്റെ പാതയിലായതിനാൽ ദൈവം കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോരാമഴയത്തും നൂറുകണക്കിന് എഎപി പ്രവർത്തകരും നേതാക്കളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് കേജരിവാളിന് ഇന്നലെ രാത്രി നൽകിയത്. ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മന്ത്രി അതിഷി, മനീഷ് സിസോദിയ അടക്കമുള്ള നേതാക്കളും മുഖ്യമന്ത്രിയെ വരവേൽക്കാനെത്തിയിരുന്നു.
"ഉത്തരത്തേക്കാൾ കൂടുതൽ ചോദ്യങ്ങളാണു സിബിഐയുടെ അറസ്റ്റിൽ ഉയരുന്നത്. 22 മാസം അറസ്റ്റ് ചെയ്യാതിരുന്ന സിബിഐ, ഇഡി കേസിൽ കേജരിവാൾ മോചിതനായതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്. 2022 ഓഗസ്റ്റ് 17ന് രജിസ്റ്റർ ചെയ്ത കേസിൽ കേജരിവാളിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത സിബിഐക്കു തോന്നിയില്ല.'
- ജസ്റ്റീസ് ഉജ്വൽ ഭൂയാൻ "കേജരിവാളിന്റെ അറസ്റ്റ് നിയമപരമാണ്. നടപടിക്രമങ്ങളിൽ അപാകതയില്ല.'
-ജസ്റ്റീസ് സൂര്യകാന്ത്