നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ല്‍ ലി​സ്റ്റ് ചെ​യ്ത ക​മ്പ​നി​ക​ളു​ടെ വി​പ​ണിമൂ​ല്യം 416.57 ട്രി​​​ല്യ​​​ണ്‍ ക​ട​ന്നു
നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക്  എ​​​ക്സ്ചേ​​​ഞ്ചി​​​ല്‍ ലി​സ്റ്റ് ചെ​യ്ത  ക​മ്പ​നി​ക​ളു​ടെ വി​പ​ണിമൂ​ല്യം 416.57 ട്രി​​​ല്യ​​​ണ്‍  ക​ട​ന്നു
Saturday, May 25, 2024 1:11 AM IST
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്ത ക​​​മ്പ​​​നി​​​ക​​​ളു​​​ടെ വി​​​പ​​​ണി മൂ​​​ല്യം അ​​​ഞ്ചു ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​ര്‍ (416.57 ട്രി​​​ല്യ​​​ണ്‍ രൂ​​​പ) ക​​​ട​​​ന്നു. വ്യാ​ഴാ​ഴ്ച നി​​​ഫ്റ്റി 50 സൂ​​​ചി​​​ക എ​​​ക്കാ​​​ല​​​ത്തേ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യാ​​​യ 22993.60ലും ​​നി​​​ഫ്റ്റി 500 സൂ​​​ചി​​​ക​ 21505.25ലും ​​എ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്‍​എ​​​സ്ഇ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ ലി​​​സ്റ്റ​​​ഡ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ വി​​​പ​​​ണി​​മൂ​​​ല്യം 2017 ജൂ​​​ലൈ​​​യി​​​ലെ ര​​ണ്ടു ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ല്‍നി​​​ന്ന് മൂ​​ന്ന് ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലെ​​​ത്താ​​​ന്‍ (2021 മേ​​​യ്) 46 മാ​​​സ​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.

ഇ​​​തു നാ​​ല് ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലെ​​​ത്താ​​​ന്‍ വീ​​​ണ്ടും 30 മാ​​​സ​​​വും (2023 ഡി​​​സം​​​ബ​​​ര്‍) എ​​​ടു​​​ത്തു. അ​​​ടു​​​ത്ത ഒ​​​രു ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​ര്‍ വ​​​ള​​​ര്‍​ച്ച​​​യു​​​മാ​​​യി അ​​​ഞ്ചു ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലെ​​​ത്താ​​​ന്‍ ആ​​​റു ​മാ​​​സ​​​മാ​​​ണ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്.


വി​​​പ​​​ണി​​മൂ​​​ല്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും മു​​ന്നി​​ലു​​ള്ള അ​​ഞ്ചു ക​​​മ്പ​​​നി​​​ക​​​ള്‍ റി​​​ല​​​യ​​​ന്‍​സ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ്, ടാ​​​റ്റ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി സ​​​ര്‍​വീ​​​സ​​​സ്, എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്ക്, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക്, ഭാ​​​ര​​​തി എ​​​യ​​​ര്‍​ടെ​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.