മാഞ്ഞും മറഞ്ഞും സീബ്രാ ലൈനുകൾ
Sunday, November 11, 2018 12:33 AM IST
കോട്ടയം: ശബരിമല നട തുറക്കാൻ ഒരാഴ്ച ബാക്കിനിൽക്കെ ജില്ലയിലെ ഒരു റോഡിനും തെളിഞ്ഞു കാണാവുന്ന സീബ്രാ ലൈനുകളില്ല.
എരുമേലിയിലേക്കുള്ള പ്രധാന പാതകളിൽ തിരക്ക് വർധിക്കാനിരിക്കെ റോഡ് കുറുകെ കടക്കുക ഏറെ സാഹസികമായിരിക്കും. റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് സീബ്രാ ലൈനുകൾ വരയ്ക്കാൻ പൊതുമരാമത്ത് വകുപ്പിനു നിർദേശം നൽകിയിരുന്നു.